ശൗചാലയത്തില്‍ പോയ കുഞ്ഞിനെ ശ്രീനിവാസ് ആക്രമിക്കുകയായിരുന്നു

ബംഗളുരു: ആറ് വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ സ്‌കൂള്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവില്‍വച്ച് വ്യാഴാഴ്ചയാണ് ശ്രീനിവാസ് (42) അറസ്റ്റിലായത്. സ്‌കൂളിലെ ശൗചാലയത്തില്‍ പോയ സമയത്താണ് ആണ്‍കുട്ടിയെ ശ്രീനിവാസ് പീഡിപ്പിച്ചത്.

ബുധനാഴചയായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ശ്രീനിവാസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 

ഇയാള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ മുമ്പും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് കര്‍ണാടക പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരനെ ജോലിയില്‍നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.