തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ കോഴ നൽകി സമ്മാനമുറപ്പിക്കാൻ മാഫിയ സജീവം. പണം നൽകി സമ്മാനം ഉറപ്പിക്കുന്നതിനെ കുറിച്ച് ഇടനിലക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കലോത്സവക്കോഴയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൃത്തഅധ്യാപകരുടെ സംഘടന വിജിലന്‍സിന് പരാതി നല്‍കി.