ജില്ലയിലെ നഴ്സറി മുതല്‍ ഹയര്‍സെക്കന്‍ററിവരെയുള്ള വിദ്യാലയങ്ങള്‍ക്ക് കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ നഴ്സറി മുതല്‍ ഹയര്‍സെക്കന്‍ററിവരെയുള്ള വിദ്യാലയങ്ങള്‍ക്ക് കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമല്ല.

കോളേജുകള്‍ക്കും, പ്രഫഷണല്‍ കോളേജുകള്‍ക്കും അവധിയില്ല. അവധിക്ക് പകരമായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ തീരുമാനിക്കുന്ന ശനിയാഴ്ച സ്കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.