കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്ക്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകട കാരണം എന്താണെന്ന് അറിയില്ലെന്നും സ്‌കൂളുമായി ബന്ധപ്പെട്ട് കുട്ടിയ്ക്ക് പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.
