ഗുരുഗ്രാം: സ്വന്തം അധ്യാപികയെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനും ലൈംഗികബന്ധത്തിനും ക്ഷണിച്ച് വിദ്യാര്‍ത്ഥി. ഗുരുഗ്രാമിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അധ്യാപികയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചത്. ഇതേ സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപികയേയും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി.

അധ്യാപികയോടുള്ള വിദ്യാര്‍ത്ഥികളുടെ സമീപനം കണ്ട് അമ്പരന്നിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍. ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് അധ്യാപികയെയും മകളെയും ബലാത്സംഘം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ഗുരുഗ്രാമിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപികയ്ക്കും മകള്‍ക്കുമെതിരെ ഭീഷണി മുഴുക്കിയത്. വിദ്യാര്‍ഥിയുടെ ക്ലാസില്‍ തന്നെയാണ് അധ്യാപികയുടെ മകളും പഠിക്കുന്നത്.

ഇതിനിടെ ഇതേ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥി തന്നോടൊപ്പം കാന്‍ഡില്‍ ലൈറ്റ് പാര്‍ട്ടിക്ക് വരണമെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ച് അധ്യാപികയ്ക്ക് ഇ-മെയില്‍ അയച്ചു. കഴിഞ്ഞയാഴ്ചയാണ് രണ്ട് സംഭവങ്ങളും സ്‌കൂളില്‍ നടന്നത്. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്‌. 

കൂട്ടിയുടെ ഭീഷണിക്ക് ശേഷം അധ്യാപിക സ്‌കൂളിലേക്ക് തിരിച്ച് വന്നെങ്കിലും വിദ്യാര്‍ഥിനി സ്‌കൂളിലേക്ക് വന്നിട്ടില്ല. ഇന്റര്‍നെറ്റുകളിലും മറ്റും കുട്ടികള്‍ വലിയ തോതില്‍ അശ്ശീല വീഡിയോകളുമായും ചിത്രങ്ങളുമായും സമയം ചിലവഴിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. സംഭവത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കും സ്‌കൂളില്‍ കൗണ്‍സിലിംഗ് പരിപാടിയും സംഘടിപ്പിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നുണ്ട്.