മലപ്പുറത്ത് എല്‍പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. രണ്ട് കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നത്. 

മലപ്പുറം: മലപ്പുറം കരിപ്പൂരിൽ എല്‍പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി 50കാരനായ അഷ്റഫാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികൾ രക്ഷിതാക്കളോടാണ് ആദ്യം വിവരം പറയുന്നത്. പിന്നാലെ സ്കൂൾ അധികൃതരെയും ചൈൽഡ് ലൈനേയും അറിയിച്ചു. തുടർന്ന് ഒളിവിൽ പോയ അഷ്റഫിനെ കരിപ്പൂർ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു.