നടുവേദന സ്വസ്ഥത തകർത്തതോടെ വിഷാദരോഗത്തിനടിമയായ ആന്‍റണി കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

തിരുപ്പൂര്‍: അസഹ്യമായ നടുവേദന മൂലം വിഷാദ രോഗത്തിനടിമയായ അധ്യാപകൻ കുടുംബത്തെ വിഷം കൊടുത്ത് കൊന്ന് ജീവനൊടുക്കി. 38 കാരനായ ആന്‍റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

തിരുപ്പൂർ കൂലിപ്പാളയം സർക്കാർ സ്കൂളിലെ അധ്യാപകനായിരുന്ന ആന്‍റണി കഴിഞ്ഞ 12 വർഷമായി കലശലായ നടുവേദന മൂലം ബുദ്ധിമുട്ടുകയായിരുന്നു. നടുവേദന സ്വസ്ഥത തകർത്തതോടെ വിഷാദരോഗത്തിനടിമയായ ആന്‍റണി കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.