തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകള്‍ അടക്കം വര്‍ഗ്ഗീയതയുടെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ കരുതല്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു‍. സ്വാതന്ത്ര്യ ദിനത്തില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവസാഗരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുവാക്കളെ അണിനിരത്തിയത് . തിരുവനന്തപുരത്ത് ശംഖുമുഖത്തായിരുന്നു പരിപാടി.