ചുനക്കര വടക്ക് ചരുവിൽ പറമ്പിൽ പരേതനായ കൊച്ചുകുട്ടിയുടെ മകൻ സുനിൽകുമാർ (42)ആണ് മരിച്ചത്.
മാന്നാർ: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ കെട്ടിട നിർമ്മാണ കോൺട്രാക്ടർ മരിച്ചു. ചുനക്കര വടക്ക് ചരുവിൽ പറമ്പിൽ പരേതനായ കൊച്ചുകുട്ടിയുടെ മകൻ സുനിൽകുമാർ (42)ആണ് മരിച്ചത്. സ്‌കൂട്ടർ യാത്രികനായ അറുനൂറ്റിമംഗലം ബിജു ഭവനം ബിജുവിനു(37) പരിക്കേറ്റു.
ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കൊല്ലം -തേനി ദേശീയ പാതയിൽ മാങ്കാംകുഴി ജംഗ്‌ഷന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സുനിലിനെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാർട്ട നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം നാലോടെ സുനിൽകുമാറിൻറ്റെ സംസ്ക്കാരം നടത്തി.
