യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയ്ക്ക് എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒരു കോളം പൂരിപ്പിക്കാത്തതിന് എതിരെ കഴിഞ്ഞ ദിവസം എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് വരണാധികാരി അംഗീകരിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചു. ആത്മവിശ്വാസത്തോടെയാണ് പ്രചരണ രംഗത്തുള്ളതെന്നും മണ്ഡലത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ അപരനായി കെ.പി കുഞ്ഞാലിക്കുട്ടിയും എം.ബി ഫൈസലിന്റെ അപരനായി മുഹമ്മദ് ഫൈസലും മത്സര രംഗത്തുണ്ട്.