MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Automobile
  • Travel
  • കേരളത്തിലെ 'ലണ്ടൻ ബ്രിഡ്ജ്'! 148 വർഷങ്ങൾക്കിപ്പുറവും തലയുയർത്തി പുനലൂർ തൂക്കുപാലം, ഈ വിസ്മയം കാണാതെ പോകരുത്

കേരളത്തിലെ 'ലണ്ടൻ ബ്രിഡ്ജ്'! 148 വർഷങ്ങൾക്കിപ്പുറവും തലയുയർത്തി പുനലൂർ തൂക്കുപാലം, ഈ വിസ്മയം കാണാതെ പോകരുത്

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പുരാതനമായ ഒരു തൂക്കുപാലം കേരളത്തിലുണ്ട്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് 1877-ൽ പണിതീർത്ത തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഈ നിർമ്മാണ വിസ്മയം കാണാൻ നിരവധിയാളുകളാണ് എത്തുന്നത്.

1 Min read
Author : Sivanand C V
Published : Feb 20 2026, 01:38 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
തിരക്കേറിയ സിറ്റിയുടെ ഹൃദയഭാ​ഗത്ത്
Image Credit : Asianet News

തിരക്കേറിയ സിറ്റിയുടെ ഹൃദയഭാ​ഗത്ത്

ഈ പാലത്തിൽ കയറുന്നതോടെ പുനലൂർ പോലെ തിരക്കേറിയ ഒരു സിറ്റിയുടെ ഹൃദയഭാ​ഗത്താണ് നിൽക്കുന്നതെന്ന കാര്യം നിങ്ങൾ മറന്നുപോകും. അത്രയ്ക്ക് മനോഹരവും അത്ഭുതപ്പെടുത്തുന്നതുമാണ് ഈ തൂക്കുപാലത്തിന്റെ നിർമ്മാണ രീതി. തൂക്കുപാലത്തിന്റെ മരപ്പലകകളിൽ പാദങ്ങൾ അമർത്തി മുന്നോട്ട് നീങ്ങുമ്പോൾ താഴെ ആനന്ദത്തോടെ ഒഴുകുന്ന കല്ലടയാറിനെ കാണാം.

26
സവിശേഷമായ വാസ്തുവിദ്യാ ശൈലി
Image Credit : Asianet News

സവിശേഷമായ വാസ്തുവിദ്യാ ശൈലി

കേരളത്തിൽ മറ്റൊരിടത്തും കാണാത്ത സവിശേഷമായ ഒരു വാസ്തുവിദ്യാ ശൈലിയാണ് ഇതിന്റേത്. കൂറ്റൻ കൽക്കമാനങ്ങളുള്ള, 400 അടി നീളമുള്ള ഈ സവിശേഷമായ പാലത്തിലൂടെ ഒരുകാലത്ത് വാഹനങ്ങൾ ഓടിയിരുന്നെങ്കിലും ഇപ്പോൾ കാൽനടയാത്രക്കാർക്ക് മാത്രമാണ് പ്രവേശനം.

Related Articles

Related image1
Now Playing
കുറഞ്ഞ ചെലവ്, കൂടുതൽ സുരക്ഷ; ഭാരത് ടാക്സിയുടെ 5 പ്രധാന സവിശേഷതകൾ
Related image2
2025ല്‍ കേരളത്തിലെത്തിയത് 2.58 കോടി സന്ദര്‍ശകര്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
36
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി
Image Credit : Asianet News

ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി

തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്ത് ബ്രിട്ടീഷ് എഞ്ചിനീയർ ആൽബർട്ട് ഹെൻറിയുടെ മേൽനോട്ടത്തിലാണ് പാലം നിർമ്മിച്ചത്. 1871-ൽ നിർമ്മാണം ആരംഭിച്ച ഈ പാലത്തിന് ആവശ്യമായ മിക്ക വസ്തുക്കളും ഇംഗ്ലണ്ടിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. 1877ൽ നിര്‍മ്മാണം പൂര്‍ത്തിയായി. ഇരുമ്പ്, മരം, കല്ല് എന്നിവയുടെ ഒരു മിശ്രിതമാണിത്. 'കമ്പകം' എന്ന മരമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

46
കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം
Image Credit : Asianet News

കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകം

ഇപ്പോൾ കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണ് ഈ പാലം. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2014-ലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പാലത്തിന് സമീപം ഇരിക്കാനുള്ള സൗകര്യങ്ങളും രാത്രികാലങ്ങളിൽ ധാരാളം വിളക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.

56
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വാഹന തൂക്കുപാലം
Image Credit : Asianet News

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വാഹന തൂക്കുപാലം

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വാഹന തൂക്കുപാലം എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യകത. ഒരു കാലത്ത് വാഹനങ്ങൾ ഇതിലൂടെ കടത്തിവിട്ടിരുന്നു. എന്നാൽ ഇന്ന് കാൽനട യാത്രക്കാര്‍ക്ക് മാത്രമേ ഈ പാലത്തിലേയ്ക്ക് പ്രവേശനമുള്ളൂ. ഒരു വശത്ത് നിബിഡ വനത്താൽ ചുറ്റപ്പെട്ട പുനലൂരിലെ ജനവാസ കേന്ദ്രത്തിലെ വന്യമൃഗ ശല്യം തടയുക എന്നതായിരുന്നു ഈ പാലം നിർമ്മിക്കാനുള്ള ഒരു കാരണം.

66
കൊല്ലത്തിന്റെ മുഖച്ഛായ മാറ്റിയ തൂക്കുപാലം
Image Credit : Asianet News

കൊല്ലത്തിന്റെ മുഖച്ഛായ മാറ്റിയ തൂക്കുപാലം

കൊല്ലത്തിന്റെ മുഖച്ഛായ മാറ്റിയ ഈ തൂക്കുപാലത്തിന് ഒരുപാട് കഥകൾ പറയാനുണ്ടാകും. ഇതിന്റെ ബൃഹത്തായ ഘടന ഇന്നും ഏതൊരു സഞ്ചാരിയെയും അത്ഭുതപ്പെടുത്തുന്നതാണ്.

About the Author

SC
Sivanand C V
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻ‍ഡ് ജേണലിസത്തിൽ (എംസിജെ) ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര, കായിക വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sivanand.cv@asianetnews.in
യാത്ര

Latest Videos
Recommended Stories
Recommended image1
വേനലവധി ആഘോഷിക്കാൻ തിരക്കില്ലാത്ത ഇടങ്ങൾ വേണോ? ഇന്ത്യയിലെ ഈ 'ഹിഡൻ ജെമ്മുകൾ' പരീക്ഷിക്കാം
Recommended image2
ജനുവരി മുതൽ ഡിസംബർ വരെ; ഓരോ മാസവും യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ
Recommended image3
നീലത്തടാകം, ചുറ്റും പുൽമേടും പൈൻമരങ്ങളും; ഊട്ടിയുടെ ഹൃദയമായ അവലാഞ്ചിയിലേക്ക് ഒരു യാത്ര പോയാലോ?
Related Stories
Recommended image1
Now Playing
കുറഞ്ഞ ചെലവ്, കൂടുതൽ സുരക്ഷ; ഭാരത് ടാക്സിയുടെ 5 പ്രധാന സവിശേഷതകൾ
Recommended image2
2025ല്‍ കേരളത്തിലെത്തിയത് 2.58 കോടി സന്ദര്‍ശകര്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved