പുതുവത്സരാഘോഷം അസഹ്യമായത് പോലീസിലറിയിച്ചതിന്റെ പേരില്‍ ആക്രമണത്തിനിരയായ അര്‍ബുദ രോഗിയായ വീട്ടമ്മയടങ്ങുന്ന കുടുംബത്തെയാണ് പട്ടികജാതി കമ്മീഷനംഗം അഡ്വക്കേറ്റ് കെകെ മനോജിന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചത്. മാരകായുധങ്ങളുമായി അക്രമിച്ചവരെപ്പറ്റി വ്യക്തമായ സൂചന നല്‍കി പരാതിപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് പോലീസിന്റെ കടുത്ത വീഴ്ചയായാണ് കമ്മീഷന്‍ വിലയിരുത്തിയത്.
പ്രതികളെ പിടികൂടുന്നതിനു പകരം കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് പോലീസ് ഭീഷണിപ്പെടുത്തുന്നതായി ചികിത്സയിലുളളവര്‍ കമ്മീഷനോടു പരാതിപ്പെട്ടു. കമ്മീഷന്റെ അടുത്ത സിറ്റിംഗ് നടക്കുന്ന ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ സൂപ്രണ്ടിനോടും ഡിവൈഎസ്പിയോടും ആവശ്യപ്പട്ടിട്ടാണ് അംഗങ്ങള്‍ മടങ്ങിയത്.
വീഴ്ചകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ക്കു ശുപാര്‍ശ ചെയ്യുമെന്നും പട്ടികജാതി കമ്മീഷനംഗം പറഞ്ഞു.
