കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സിപിഎം എസ്ഡിപിഐ സംഘർഷം വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവമുണ്ടായത്. ആർഎസ്എസ് ബിജെപി ഹർത്താൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനമായെത്തിയ സിപിഎം പ്രവർത്തകരും ബിജെപി ഭീകരതെക്കെതിരെ പ്രകടനം കഴിഞ്ഞ് തിരിച്ച് പോയ എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം. 

ഇരു കൂട്ടരും തമ്മില്‍ മുദ്രാവാക്യം വിളിയെ ചൊല്ലിയുണ്ടായ തർക്കമുണ്ടായി. ഇതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ ആറോളം സി.പി.എം പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി സിഐ സാജു വർഗീസിനും സംഘർഷത്തിനിടെ പരിക്കേറ്റു. സംഭവത്തിൽ പോലീസ് ഇടപെട്ട് രംഗം ശാന്തന്തമാക്കുകയായിരുന്നു.