കൊടുങ്ങല്ലൂരില്‍ ശക്തമായ കടൽക്ഷോഭം. 30 വീടുകളിൽ വെള്ളം കയറി. ശക്തിയായ തിരയിൽ നിരവധി വീടുകളുടെ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടു. അഴീക്കോട് മുതല്‍ ഏറിയാട് വരെയുളള പ്രദേശത്ത് രാത്രി 12 മണിയോടെയാണ് ശക്തമായ കടല്‍ക്ഷോഭം ഉണ്ടായത്.
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ശക്തമായ കടൽക്ഷോഭം. 30 വീടുകളിൽ വെള്ളം കയറി. ശക്തിയായ തിരയിൽ നിരവധി വീടുകളുടെ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടു. അഴീക്കോട് മുതല്‍ ഏറിയാട് വരെയുളള പ്രദേശത്ത് രാത്രി 12 മണിയോടെയാണ് ശക്തമായ കടല്‍ക്ഷോഭം ഉണ്ടായത്.
അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭം കണ്ട് തീരദേശവാസികൾ പരിഭ്രാന്തരായി. പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. സമീപകാലത്തൊന്നും കാണാത്തത്ര ശക്തിയിലാണ് തിരയടിച്ചത്. ശക്തമായ കടല്‍ഭിത്തിയില്ലാത്തതാണ് പ്രശ്നമെന്ന് നാട്ടുകാര്‍ പറയുന്നു.
തിരമാലകള്‍ ശക്തിയായി അടിച്ചതിൻറെ ആഘാതത്തിലാണ് വീടുകളുടെ ഭിത്തിയില്‍ വിള്ളലുണ്ടാതെന്നാണ് പ്രാഥമികനിഗമനം.സാങ്കേതിക വിദഗ്ധരെത്തി കൂടുതല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു

