വന്‍കിട പദ്ധതികളടക്കം കടലിലേക്കിറക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ തീരമേഖലക്ക് വലിയ ഭീഷണിയാകുന്നു.കഴിഞ്ഞ 25 വര്‍ഷത്തിനിടെ 40 ശതമാനം കേരളതീരം കടലെടുത്ത് പോയി. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്ത് വന്‍തോതിലുള്ള തീരനഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും കാര്യമായ പഠനങ്ങളില്ലാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്.

തിരുവനന്തപുരം: വന്‍കിട പദ്ധതികളടക്കം കടലിലേക്കിറക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ തീരമേഖലക്ക് വലിയ ഭീഷണിയാകുന്നു.കഴിഞ്ഞ 25 വര്‍ഷത്തിനിടെ 40 ശതമാനം കേരളതീരം കടലെടുത്ത് പോയി. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്ത് വന്‍തോതിലുള്ള തീരനഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും കാര്യമായ പഠനങ്ങളില്ലാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്.

ഭൂമി കയ്യേറ്റം, വനം, കായല്‍, പുഴ കയ്യേറ്റങ്ങള്‍ എല്ലാം നമുക്ക് പരിചിതമാണ്. എന്നാല്‍ കടല്‍കയ്യേറ്റത്തെ കുറിച്ച് വലിയ ചര്‍ചകള്‍ നടന്നിട്ടില്ല. പുലിമുട്ട് നിര്‍മാണം മുതല്‍ വലുതും ചെറുതുമായ മീന്‍പിടുത്ത തുറമുഖങ്ങളിലൂടെ വല്ലാര്‍പാടത്തും ഇപ്പോള്‍ വിഴിഞ്ഞത്തുമെത്തി നില്‍ക്കുന്ന നമ്മുടെ കടല്‍ കയ്യേറ്റം തീരത്ത് വലിയ നാശമാണുണ്ടാക്കുന്നത്. ബംഗാളും പുതുച്ചേരിയും കഴിഞ്ഞാല്‍ 40 ശതമാനം തീരനഷ്ടത്തോടെ കേരളം ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്.

വന്‍കിട നിര്‍മാണങ്ങള്‍ക്കായുള്ള ഡ്രഡ്ജിംഗ്, കടലൊഴുക്കിനെ തടഞ്ഞുള്ള തുറമുഖനിര്‍മാണം എന്നിവയിലൂടെ മനുഷ്യന്‍ കടല്‍ കയ്യേറുമ്പോള്‍, കടല്‍ കരയെടുത്ത് പകരം വീട്ടുന്നു. ബേപ്പൂര്‍ മുതല്‍ വല്ലാര്‍പാടം വരെ നമ്മള്‍ ഇത് കണ്ടതാണ്. വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം തുടങ്ങിയതോടെ വടക്ക് ഭാഗത്ത് തീരം നഷ്ടപ്പെട്ട് ശംഖുമുഖത്ത് കടല്‍ റോഡിലേക്ക് കയറി.