കുപ് വാരയില്‍ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്

ശ്രീനഗര്‍:ജമ്മുകശ്മീരിൽ സൈന്യവും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. 

കുപ്‍വാരയിലുണ്ടായ ഏറ്റമുട്ടലിൽ സൈന്യം തീവ്രവാദിയെ വധിച്ചു. ഷോപിയനിൽ സൈനികർക്ക് നേരെ തീവ്രവാധികൾ ഗ്രനേഡ് വലിച്ചെറിഞ്ഞു. 

രണ്ട് സൈനികരുൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷ-ഇ-മുഹമ്മദ് ഏറ്റെടുത്തു.

കുപ് വാരയില്‍ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. എന്നാല്‍ ഇതുവരെയും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.