വിദേശവനിതയ്ക്കായി നാവികസേന കോവളത്ത് തിരച്ചില്‍ നടത്തുന്നു

First Published 2, Apr 2018, 9:59 AM IST
search in sea for liga
Highlights
  • ടൂറിസ്റ്റ് വിസയില്‍ കേരളത്തിലെത്തിയ ലിഗയെ മാര്‍ച്ച് 14-നാണ് കാണാതാവുന്നത്.

തിരുവനന്തപുരം:തലസ്ഥാനത്ത് വച്ച് കാണാതായ ഐറിഷ് വനിത ലിഗയ്ക്കായി കോവളത്ത് നാവികസേന നടത്തുന്ന തിരച്ചില്‍ ഇന്നും തുടരും. മുങ്ങല്‍വിദഗ്ദ്ധരടങ്ങിയ ആറംഗസംഘമാണ് കടലില്‍ ഇറങ്ങി തിരച്ചില്‍ നടത്തുന്നത്. 

അത്യാധുനിക ക്യാമറകളുടെ സഹായത്തോടെ കടലിനടിയിലും നാവികസേന പരിശോധന നടത്തുന്നുണ്ട്. ടൂറിസ്റ്റ് വിസയില്‍ കേരളത്തിലെത്തിയ ലിഗയെ മാര്‍ച്ച് 14-നാണ് കാണാതാവുന്നത്. ദൃക്സാക്ഷി മൊഴികളനുസരിച്ച് മാര്‍ച്ച്- 14 ന് കോവളത്ത് വച്ചാണ് ഇവരെ അവസാനം കണ്ടത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോവളം കടലില്‍ തിരച്ചില്‍ ശക്തമാക്കിയതും.  
 

loader