എല്ലാ സ‍ര്‍വ്വകലാശാലകളിലും രണ്ട് സീറ്റുകള്‍ അനുവദിച്ചു ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന്‍റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് നടപടി
തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില് സംവരണമേര്പ്പെടുത്തി സർക്കാര് ഉത്തരവ്. സംസ്ഥാനത്തെ എല്ലാ സര്വ്വകലാശാലകളിലും ട്രാൻസ്ജെൻഡറുകൾക്ക് രണ്ട് സീറ്റുകള് അനുവദിച്ചു. അംഗീകൃത ആർട്സ് ആന്റ് സയൻസ് കോളജുകളിലും പ്രവേശനത്തിന് അവസരമൊരുക്കും.
ട്രാൻസ്ജെൻഡര് വിഭാഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് സര്ക്കാര് നടപടി. പഠനം തുടരാൻ കഴിയാത്ത ട്രാൻസ്ജെനഡറുകൾക്ക് അവരുടെ യോഗ്യത അനുസരിച്ച് പഠിക്കാൻ ഉത്തരവ് സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
