കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനായ പ്രകാശന്‍ (55) ആണ് മരിച്ചത്

കോഴിക്കോട്: മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് ബസിനടിയില്‍പ്പെട്ട് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനായ പ്രകാശന്‍ (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ബാലുശ്ശേരി സ്വദേശിയാണ് പ്രകാശന്‍. ലോ ഫ്ലോർ ബസ്സ് പുറകിലേക്ക് എടുക്കാൻ വഴി പറഞ്ഞ് കൊടുക്കുന്പോൾ അതേ ബസ്സ് കയറിയാണ് മരിച്ചത്. ഇയാൾ കുഴഞ്ഞ് വീണപ്പോൾ ബസ്സിനുള്ളിൽ പെട്ട് പോയതാകാമെന്നാണ് പൊലീസ് നിഗമനം.