മതേതരത്വമെന്ന വാക്ക് ഇന്ത്യ കേട്ട ഏറ്റവും വലിയ നുണയെന്ന് യോഗി ആദിത്യനാഥ്

First Published 14, Nov 2017, 2:59 PM IST
Secular The Biggest Lie Says Yogi Adityanath
Highlights

റായ്‌പൂര്‍: മതേതരത്വമെന്ന വാക്ക് സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കേട്ട ഏറ്റവും വലിയ നുണയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതരം എന്ന വാക്ക് ഇന്ത്യന്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചവര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നത് രാജ്യദ്രോഹ കുറ്റത്തിന് സമാനമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. റായ്‌പൂരില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ മതേതരത്വവും വര്‍ഗീയതയും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യോഗി.

സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതൽ ഉപയോഗിക്കുന്ന വലിയ നുണയാണ്​മതേതരം എന്ന വാക്ക്. ഈ നുണക്ക് ജന്മം നൽകിയവരും അതു​ഉപയോഗിക്കുന്നവരും ജനങ്ങളോട് മാപ്പ്​ പറയണം. ഒരു സമൂഹത്തിനും മതേതരമാകാൻ സാധിക്കില്ല. രാഷ്ട്രീയ വ്യവസ്ഥിതിക്ക്​നിഷ്​പക്ഷമായി തുടരാം. യുപിയിലെ 22 കോടി ജനങ്ങളുടെ സുരക്ഷയുടെയും മറ്റും ഉത്തരവാദിത്തം തനിക്കാണ്. പക്ഷെ, താനിവിടെ ഇരിക്കുന്നത്​ഏതെങ്കിലും സമുദായത്തെ നശിപ്പിക്കാനല്ല. നിങ്ങൾക്ക്​പക്ഷം പിടിക്കാതിരിക്കാം, പക്ഷേ മതേതരനാകാനാകില്ല.

മതേതരത്വം എന്നത് ഒരു പാശ്ചാത്യ ആശയമാണെന്നും ഇന്ത്യയില്‍ അത് യോജിക്കില്ലെന്നുമാണ് പണ്ടുതൊട്ടേ വലതുപക്ഷ വാദികള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അതിന് കാരണമായി അവര്‍ പറയുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രം ആണെന്നായിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ മതേതരവാദത്തിന്റെ പ്രാധാന്യം വിലപ്പെട്ടതാണെന്നാണ് അനുകൂലിക്കുന്നവരുടെ അഭിപ്രായം. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ മതേതര നിലപാടുകളുടെ പങ്ക് വലുതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിച്ച് 55 കൊല്ലത്തോളം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ്  പ്രശ്നങ്ങള്‍ക്ക് കാരണക്കാരെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

loader