തൊഴില്‍ സാമുഹ്യ സുരക്ഷാ മന്ത്രാലയമാണ് പരിശോധന നടത്തുന്നത്  

റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ സുരക്ഷാ പരിശോധനക്ക് ഇന്ന് തുടക്കം. ജോലി സ്ഥലത്ത് തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്നും സുരക്ഷാ ബോധ വത്കരണത്തിനുമായാണ് പരിശോധന. സൗദി തൊഴില്‍ സാമുഹ്യ സുരക്ഷാ മന്ത്രാലയമാണ് രാജ്യ വ്യാപക പരിശോധന നടത്തുന്നത്. 

തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കല്‍ തൊഴിലുടമയുടെ ബാധ്യതയാണന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ അറിയിച്ചു. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം റിയാല്‍ പിഴ ഈടാക്കും. സുരക്ഷാ നിയമ ലംഘനങ്ങളുടെ തോത് അനുസരിച്ച് പിഴ ശിക്ഷ വര്‍ധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.