ആധാര്‍ വിവര ശേഖരണത്തിലുണ്ടായ സുരക്ഷാ വീഴ്ച ബാങ്ക് വിവരങ്ങള്‍ ചോരുന്നുവെന്ന് റിപ്പോര്‍ട്ട്  

ദില്ലി: ആധാര്‍ രേഖകള്‍ സുരക്ഷിതമല്ലെന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍. ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചതിന് ശേഷം വ്യക്തികളുടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ലഭിക്കുന്നവെന്നാണ് റിപ്പോര്‍ട്ട്. ആധാര്‍ വിവര ശേഖരണത്തിലുണ്ടായ സുരക്ഷാ വീഴ്ചയാണിതിന് കാരണമെന്ന് വാണിജ്യ സാങ്കേതിക വാര്‍ത്താ സൈറ്റായ സീഡി നെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സിസ്റ്റത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയാണ് വിവരങ്ങള്‍ ചോരാന്‍ കാരണം. യുണീക്ക് ഐഡി നമ്പര്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ എളുപ്പമാണെന്നാണ് സീഡി നെറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആധാര്‍ കാര്‍ഡുള്ള എല്ലാവരെയും പ്രശ്നം ബാധിക്കുമെന്നാണ് വിവരം. അതേസയമയം ഈ സംഭവത്തില്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ പ്രതികിരിച്ചിട്ടില്ല.