Asianet News MalayalamAsianet News Malayalam

കൊല്ലപ്പെട്ട ഭീകരനുവേണ്ടി പ്രാർഥനാ യോഗം; അലി‌​​ഗഡ് സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം

വടക്കൻ കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മനാൻ ബഷീർ വാനി കൊല്ലപ്പെട്ടത്. ഇയാളുടെ നിര്യാണത്തെ തുടർന്ന് 
കശ്മീർ സ്വദേശികളായ ചില വിദ്യാർത്ഥികൾ കോളേജിലെ കെന്നഡി ഹാളിൽ പ്രാർഥന യോഗം വിളിച്ചു ചേർക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

sedition charge  against Aligarh Muslim University students
Author
Aligarh, First Published Oct 13, 2018, 10:47 AM IST

അലി‌​​ഗഡ്: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ മനാൻ ബഷീർ വാനിയുടെ മരണത്തിൽ പ്രാർഥനാ യോഗം വിളിച്ചു ചേർത്ത കേസിൽ അലി​ഘട്ട് മുസ്ലീം സർവ്വകലാശാലയിലെ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. കശ്മീർ സ്വദേശികളായ വസീം അയ്യൂബ് മാലിക്ക്, അബ്ദുല്‍ ഹസീബ് മിര്‍ പിന്നെ പേര് വെളിപ്പെടുതാത്ത മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നതെന്ന് അലി‌​​ഗഡ് സിവിൽ ലൈന്ഡ എസ്എച്ച്ഒ വിനോദ് കുമാർ വ്യക്തമാക്കി.

വടക്കൻ കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മനാൻ ബഷീർ വാനി കൊല്ലപ്പെട്ടത്. ഇയാളുടെ നിര്യാണത്തെ തുടർന്ന് 
കശ്മീർ സ്വദേശികളായ ചില വിദ്യാർത്ഥികൾ കോളേജിലെ കെന്നഡി ഹാളിൽ പ്രാർഥന യോഗം വിളിച്ചു ചേർക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. കോളേജിലെ അധിക‍ൃതരും വിദ്യാർത്ഥി യൂണിയനും ചേർന്ന് ഹാളിലെത്തി യോ​ഗം തടഞ്ഞു. ഇതുസംബന്ധിച്ച് വിദ്യാർത്ഥി യൂണിയൻ നേതാക്കളും യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ കശ്മീർ വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റുണ്ടാകുകയും വിദ്യാർത്ഥികൾ യോ​ഗം പിരിച്ച് വിടുകയും ചെയ്തു. തുടർന്ന് ഇവരെ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു. 

പ്രാർത്ഥനയിൽ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ‘ആസാദി’ മുദ്രാവാക്യവും, ഭീകരവാദികളെ അനുകൂലിക്കുന്ന തരത്തിലുള്ള മുദ്രവാക്യങ്ങളും വിളിച്ചതായി പൊലീസ് പറഞ്ഞു. കോളേജിിന്ന് ശേഖരിച്ച സിസിടിവി ദ‍ൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കൂടാതെ സംഭവത്തില്‍ 9 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസയച്ചതായും, കൂടുതൽ തെളിവുകൾക്കായി കോളേജിലെ മറ്റ് സിസിടിവി ദ‍ൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ ​​​വ​​​ര്‍​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ലാണ് സർവകലാശാലയിലെ പി​​​എ​​​ച്ച്‌ഡി പ​​​ഠ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച് മ​​​നാ​​​ന്‍ ബ​​​ഷീ​​​ര്‍ വാ​​​നി(27) ഭീ​​​ക​​​ര​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​ത്. പ​​​ഠ​​​ന​​​ത്തി​​​ല്‍ മി​​​ക​​​വ് പു​​​ല​​​ര്‍​​​ത്തി​​​യി​​​രു​​​ന്ന വാ​​​നി​​​യു​​​ടെ സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​വോ​​​ദ​​​യ സ്കൂ​​​ളി​​​ലും സൈ​​​നി​​​ക് സ്കൂ​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു. കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ലെ ലോ​​​ലാ​​​ബ് മേ​​​ഖ​​​ല​​​യി​​​ലെ ടെ​​​ക്കി​​​പോ​​​റ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​യാ​​​ള്‍. വാ​​​നി കൊ​​​ല്ല​​​പ്പെ​​​ട്ടതറിഞ്ഞ് നൂ​​​റു​​​ക​​​ണ​​​ക്കി​​​നു നാ​​​ട്ടു​​​കാ​​​ര്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി.

Follow Us:
Download App:
  • android
  • ios