രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ കർണാടകയിൽ കള്ളപ്പണം ഒഴുകുന്നു
ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള് ശേഷിക്കെ കർണാടകയിൽ കള്ളപ്പണം ഒഴുകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷക സംഘം ഇതുവരെ 120 കോടി രൂപയുടെ ആഭരണങ്ങളും കറൻസിയും പിടികൂടി.
67.27 കോടിയുടെ കറൻസി, അഞ്ചു ലക്ഷം ലിറ്റർ മദ്യം, 43.17 കോടി വിലവരുന്ന സ്വർണം, പ്രഷർ കുക്കർ, സാരി, തയ്യൽ മെഷിൻ, ഗുഡ്ക, ലാപ്ടോപ്പ്, വാഹനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. 39.80 ലക്ഷം രൂപയുടെ ബൈക്കുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പോലീസും ആദായ നികുതി വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്.
കർണാടകയിൽ വരുന്ന ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. വോട്ട് എണ്ണൽ 15 നും നടക്കും. രാജ്യം ഒറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ വൻതോതിൽ പണം ഇറക്കുന്നതായാണ് ആരോപണം.
