സ്വയം സംരംഭകര്‍ കൂടുതല്‍ സന്തോഷവാന്‍മാരെന്ന് സര്‍വ്വേ

First Published 29, Mar 2018, 11:08 AM IST
self employed people are happier workers
Highlights
  • സ്വയം സംരംഭകരുടെ എണ്ണം വര്‍ധിക്കുന്നു
  • കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നത് സ്വയം സംരഭകര്‍ക്ക്

ലണ്ടന്‍: ഇതര സ്ഥാപനങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്നവരെക്കാള്‍ സ്വയം സംരംഭകരുടെ എണ്ണം വര്‍ധിക്കുന്നതായി സര്‍വ്വേ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വയം സംരംഭകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗവേഷക സംഘം നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. 5000 ജോലിക്കാര്‍ നല്‍കിയ ഡാറ്റ പരിശോധിച്ച ശേഷമാണ് വെളിപ്പെടുത്തല്‍. 

മറ്റേത്  പ്രോഫഷണല്‍ മഖലകളില്‍ ജോലി ചെയ്യുന്നവരെക്കാള്‍ സന്തോഷിക്കുന്നതും ജോലിയില്‍ മുഴുകുന്നവരും സ്വയം സംരംഭകരെന്ന് സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നു.തൊഴില്‍ മേഖലകളില്‍ വിജയിക്കുന്നവരും കൂടുതല്‍ സംഭാവനകള്‍ തന്‍റെ മേഖലയുമായി ബന്ധപ്പെട്ട് നല്‍കാന്‍ കഴിയുന്നതും സ്വയം സംരംഭകര്‍ക്കെന്ന് ഈ ഗവേഷക സംഘം പറയുന്നു.

 സ്വയം സംരംഭകര്‍ക്ക് പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്വാതന്ത്ര്യവും സ്വന്തം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആവിഷ്ക്കരിക്കാനുള്ള സ്വാതന്ത്ര്യവും കൂടുതലാണന്ന്  യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡിലെ പ്രൊഫസര്‍ പീറ്റര്‍ പറയുന്നു.

loader