സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻആർഐ സീറ്റൊഴികെയുള്ളവയിൽ ഫീസ്​ നിർണയിച്ച നടപടി ചോദ്യം ചെയ്ത ഹർജികളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ്​ രാജേന്ദ്ര ബാബു കമ്മിറ്റിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്​ഗസറ്റിൽ വിജ്ഞാപനം ചെയ്​തിട്ടില്ലെന്ന ആരോപണം സംബന്ധിച്ചാണ് സർക്കാരിനോട് വിശദീകരണം തേടിയത്. ഫീസ് നിര്‍ണയിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ രൂപീകരണം നിയമവിധേയമല്ലെന്ന മാനേജ്മെന്‍റുകൾ ആക്ഷേപം ഉന്നയിച്ചിരുന്നു.കമ്മിറ്റി രൂപവത്​കരണത്തിന്​കാരണമായ ഓർഡിനൻസ് വിജ്ഞാപനം ചെയ്യാത്തതാണെന്ന ആരോപണത്തിലും സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്​കെ എം സിടി, തിരുവല്ല പുഷ്​പഗിരി മെഡിക്കൽ കോളജുകളാണ് ​ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. പുതിയ ഓർഡിനൻസ് ഇന്ന് തന്നെ ഇറക്കും എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.