ആലുവ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ സഹായമഭ്യര്‍ത്ഥിച്ച്‌ നിരവധി സെല്‍ഫി വീഡിയോകളാണ്‌ പുറത്തുവരുന്നത്‌. ഇക്കൂട്ടത്തിലാണ്‌ വിവാദ കൗണ്‍സിലര്‍ ഡോ.രജിത്‌ കുമാറിന്റെയും സെല്‍ഫി വീഡിയോ എത്തിയിരിക്കുന്നത്‌. ഇന്ന്‌ പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച ആലുവയില്‍ നിന്നായിരുന്നു രജിത്‌ കുമാറിന്റെ വീഡിയോ.

ആലുവ, ഫെഡറല്‍ ബാങ്കിന്‌ സമീപം ഒരു ടൂറിസ്റ്റ്‌ ഹോമില്‍ താനുള്‍പ്പെടെ 3 പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നുമാണ്‌ രജിത്‌ കുമാറിന്റെ അപേക്ഷ. 'താമസിക്കുന്ന മുറിയില്‍ വെള്ളം ഉയര്‍ന്ന്‌ വരികയാണ്‌, നെഞ്ച്‌ വരെ വെള്ളമെത്തി നില്‍ക്കുന്നു. റോഡില്‍ നിന്ന്‌ നോക്കിയാല്‍ കാണില്ല, കര്‍ണാടക ബാങ്കിന്‌ പിറകിലായുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്‌ജിലാണുള്ളത്‌. ആരെങ്കിലും ബോട്ടോ, വഞ്ചിയോ കൊണ്ടുവന്ന്‌, രക്ഷപ്പെടുത്തണം'- രജിത്‌ കുമാര്‍ പറഞ്ഞു.