പ്രളയത്തിൽ നശിച്ച അരി കഴുകി വൃത്തിയാക്കി വില്‍ക്കാൻ ശ്രമിച്ച കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം തവനൂരിലാണ് കേടായ അരി സൂക്ഷിച്ചിരുന്നത്.

മലപ്പുറം: പ്രളയത്തിൽ നശിച്ച അരി കഴുകി വൃത്തിയാക്കി വില്‍ക്കാൻ ശ്രമിച്ച കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം തവനൂരിലാണ് കേടായ അരി സൂക്ഷിച്ചിരുന്നത്.

പൊന്നാനി സ്വദേശി അല്‍ഫൗസിനെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. 165 ചാക്കുകളിലായാണ് ഇയാള്‍ 34602 കിലോ അരി സൂക്ഷിച്ചിരുന്നത്. വെള്ളം നനഞ്ഞ് കേടായതിനാല്‍ സപ്ലൈക്കോ നശിപ്പിക്കാൻ വേണ്ടി നല്‍കിയ അരിയാണ് കഴുകി വൃത്തിയാക്കി വില്‍ക്കാൻ സൂക്ഷിച്ചത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ പരാതിപ്പെട്ടത്.

പാലക്കാട് കൂറ്റനാട് സപ്ലൈക്കോയുടെ ഗോഡൗണിൽ നിന്ന് കൊണ്ടുവന്നതാണ് അരിയെന്നാണ് അല്‍ഫൗസ് പൊലീസിനോട് പറഞ്ഞത്. വില്‍ക്കാനല്ല ,നശിപ്പിക്കാനായാണ് ഗോഡൗണില്‍ സൂക്ഷിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.കോടതിയില്‍ നിന്ന് ഉത്തരവ് കിട്ടുന്നതുവരെ പോലീസ് കസ്റ്റഡിയില്‍ അരി ഗോഡൗണില്‍ തന്നെ സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു