സോള്‍: യുദ്ധ ഭീതി നിലനിൽക്കേ ഉത്തര കൊറിയക്കെതിരെ സൈനീക,നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി അമേരിക്ക. ആണവ,മിസൈൽ പദ്ധതികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഉത്തര കൊറിയക്ക് മേൽ സാമ്പത്തിക ,നയതന്ത്ര ഉപരോധം കടുപ്പിക്കാൻ സഖ്യകക്ഷികൾക്ക് അമേരിക്ക നിര്‍ദ്ദേശം നൽകി. സെനറ്റര്‍മാരുമായുള്ള യോഗത്തിലാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത് . ക്യാപിറ്റോൾ ഹിൽ മുതൽ വൈറ്റ് ഹൗസ് വരെ 100 സെനറ്റര്‍മാരെ ബസ്സിൽ എത്തിച്ചായിരുന്നു യോഗം.
ഉത്തര കൊറിയയെ നിയന്ത്രിക്കുന്നതിന് ചൈനക്കും വ്യക്തമായ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ആണവ പദ്ധതികൾ മൂലം ഐക്യരാഷ്ട്ര സഭയുടെ വിലക്ക് നേരിടുന്ന രാജ്യമാണ് ഉത്തര കൊറിയ. അമേരിക്കയിലുള്ള ഉത്തര കൊറിയയുടെ സ്വത്തുക്കളും മരവിപ്പിച്ചിട്ടുണ്ട്.
