എരുമേലി: കെ.എസ്.ആർ.ടി.സി. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ വിധവക്ക് സഹായവുമായി മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ. എരുമേലി സ്വദേശി ശോഭനയ്ക്കാണ് സെൻകുമാർ സാമ്പത്തിക സഹായം നൽകിയത്. പണമില്ലാത്തതിനാൽ ക്യാൻസർ രോഗിയായ ശോഭനയുടെ ചികിത്സ മുടങ്ങിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു.