കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായിരുന്ന ജി.രാമന്‍ നായര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍അംഗം പ്രമീളാ ദേവി

തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ കണ്ടു. തിരുവനന്തപുരത്ത് വച്ചാണ് അദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ,നാരായണ വര്‍മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.

അതിനിടെ കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായിരുന്ന ജി.രാമന്‍ നായര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍അംഗം പ്രമീളാ ദേവി, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്‍റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു.