കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ തുടര്‍ച്ചയായുണ്ടായ മൂന്നു സ്‌ഫോടനങ്ങളില്‍ 18 മരണം. 30 പേര്‍ക്കു പരിക്കേറ്റു. സെനറ്റര്‍ ഇസദ്യാറിന്റെ മകന്റെ സംസ്‌കാരത്തിനിടെ ഖ്വര്‍ ഖാന സെമിത്തേരിയിലാണു സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. ഇന്ത്യന്‍ എംബസിക്ക് നൂറുമീറ്റര്‍വരെ അടുത്താണ് സ്‌ഫോടനം ഉണ്ടായത്. 

വെള്ളിയാഴ്ച കാബൂളില്‍ നടന്ന വന്റാലിയില്‍ പങ്കെടുക്കവേയാണ് ഇസദ്യാറിന്റെ മകന്‍ മുഹമ്മദ് സലിം ഇസദ്യാര്‍ കൊല്ലപ്പെട്ടത്. സമരക്കാര്‍ക്കെതിരെ സുരക്ഷാസേന വെടിവെച്ചെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനം നടന്ന സെമിത്തേരിയുടെ സമീപത്തുനിന്നു ജനങ്ങളെ സുരക്ഷാസേന ഒഴിപ്പിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.