ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊടിയുമായി സേവനം നടത്താന്‍ എത്തുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വളരെയധികം കൂട്ടായ്മയോടെയാണ് ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ കേരളത്തിന് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം:ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം നടത്താന്‍ കൊടിയുമായി എത്തുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരം പ്രവര്‍ത്തികള്‍ കേരളത്തിന് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണം. വളരെയധികം കൂട്ടായ്മയോടെയാണ് ജനങ്ങളുടെ പ്രവര്‍ത്തനം. സങ്കുചിത താല്‍പ്പര്യത്തോടെ ഇത്തരം കൂട്ടായമ്കളിലേക്ക് ചെല്ലുന്നത് കേരള സംസ്കാരത്തിന് ചേര്‍ന്നതാണോയെന്ന് ഓര്‍ക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.