ടീമിന്‍റെ പരാജയത്തിൽ പൂര്‍ണ്ണ ഉത്തരവാദിത്തം മെസ്സിക്കല്ലെന്ന് ഫാബ്രിഗസ്
മാഡ്രിഡ്: ഗോളടിക്കുന്നത് മാത്രമല്ല മികവിന്റെ മാനദണ്ഡമെന്ന നിലപാടുകാരനാണ് സെസ് ഫാബ്രിഗസ്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് പ്രകടനം ഏറ്റവും മികച്ച തെന്ന അഭിപ്രായം സ്പാനിഷ് താര ത്തിനില്ല. സെറ്റ്പീസിലൂടെയോ പെനാൽറ്റിയിലൂടെയോ ഗോളിയുടെ അബദ്ധത്തിൽ നിന്നോ ഒക്കെയാണ് റൊണാൾഡോയുടെ ഗോളുകൾ വന്നതെന്നാണ് ഫാബ്രിഗസ് വിലയിരുത്തുന്നത്.
മുന്നേറ്റത്തിൽ മാത്രം നിന്നുകൊണ്ടുള്ള കളിയാണ് പോര്ച്ചുഗലിന് വേണ്ടി റോണോയുടേത്. കളത്തിൽ നിറഞ്ഞുകളിക്കുന്ന, കളിമെനയുന്ന ക്രിസ്റ്റ്യാനോയെ ഇപ്പോൾ കാണാനാവില്ല. എന്നാൽ ലോകകപ്പിൽ നന്നായി തുടങ്ങാൻ ക്രിസ്റ്റ്യാനോയ്ക്കായെന്നും ഫാബ്രിഗസ് ചൂണ്ടികാട്ടി.
അതേസമയം മെസ്സിക്ക് ആവശ്യമായ പിന്തുണ ടീമില് നിന്ന് ലഭിക്കുന്നില്ലെന്നാണ്, ബാഴ്സയിലെ മുന് സഹതാരത്തിന്റെ അഭിപ്രായം. അതിനാല് ടീമിന്റെ പരാജയത്തിൽ പൂര്ണ്ണ ഉത്തരവാദിത്തം മെസ്സിക്കല്ലെന്നും ഫാബ്രിഗസ് കൂട്ടിച്ചേര്ത്തു.
