ഭാര്യയും രണ്ട് കുട്ടികളുമുണ്ട് ഇയാൾക്ക്. എത്ര ശ്രമിച്ചിട്ടും തനിക്ക് മകനെ സഹായിക്കാൻ സാധിക്കുന്നില്ലെന്നും സേതുലക്ഷ്മി അമ്മ കണ്ണ് നിറഞ്ഞ് പറയുന്നു. 

കിഡ്നി രോ​ഗം ബാധിച്ച് ​ഗുരുതരാവസ്ഥയിലായ മകന് വേണ്ടി സഹായമഭ്യർത്ഥിച്ച് നടി സേതുലക്ഷ്മി അമ്മ. ഫേസ്ബുക്ക് ലൈവിലാണ് മകനെ രക്ഷിക്കണമെന്ന യാചനയുമായി സേതുലക്ഷ്മി അമ്മ എത്തിയത്. പത്ത് വർഷത്തിലധികമായി കിഡ്നി രോ​ഗം ബാധിച്ച മകന്റെ വൃക്കകൾ മാറ്റി വയ്ക്കുകയല്ലാതെ വേറെ വഴിയില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് ഇയാൾക്ക്. എത്ര ശ്രമിച്ചിട്ടും തനിക്ക് മകനെ സഹായിക്കാൻ സാധിക്കുന്നില്ലെന്നും സേതുലക്ഷ്മി അമ്മ കണ്ണ് നിറഞ്ഞ് പറയുന്നു.

ബ്ലഡ് ​ഗ്രൂപ്പ് ഒ പോസിറ്റീവാണെന്നും നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്നുമാണ് സേതുലക്ഷ്മി അമ്മയുടെ അപേക്ഷ. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ സേതുലക്ഷ്മി അമ്മ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിനൊപ്പം അമ്മയായി അഭിനയിച്ച ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മഞ്ജു വാര്യർക്കൊപ്പം ഹൗ ഓൾഡ് ആർ യൂ എന്നിവ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു. 

ഫോൺ നമ്പർ -9567621177