ഫുജൈറ: റുല്‍ ദാദ് ന ഏരിയയില്‍ വീടിന് തീപ്പിടിച്ചുണ്ടായ പുകശ്വസിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. സ്വദേശി കുടുംബത്തിലെ അഞ്ച് മുതല്‍15 വരെ പ്രായമുള്ള നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. അഞ്ച് വയസ് പ്രായമുള്ള സാറ, സുമയ്യ എന്നിവര്‍ ഇരട്ട കുട്ടികളാണ്. 

 ഇന്ന് പുലര്‍ച്ചെ 5.40 നായിരുന്നു അപകടം. വീടിന് അകത്തെ ഹാളിലായിരുന്നു തീപ്പിടുത്തമുണ്ടായത്. ഇവിടെ കുട്ടികള്‍ ഉറങ്ങുകയായിരുന്നു. കുട്ടികളുടെ അമ്മയാണ് പോലീസില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സും അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കനത്ത പുക ശ്വസിച്ച് അവശനിലയിലായിരുന്ന കുട്ടികളെ ദിബ്ബ ഹുബൈറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യാഹ്ന നമസ്കാരത്തിന് ശേഷം മൃതദേഹം കബറടക്കും