പിറ്റ്സ്ബര്‍ഗ് : അമേരിക്കയിലെ പെനിസില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ ഉണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പിറ്റ്സ്ബര്‍ഗിലെ ഒരു സിനഗോഗിലാണ് വെടിവയ്പ് നടന്നത്. ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ എത്തിയവര്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ മരണസംഖ്യ ഉയരാന്‍ സ്ധായതയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.  

രാവിലെ പത്ത് മണിയോടെയാണ് സംഭവം. സാബത്ത് സംബന്ധിയായ ചടങ്ങുകള്‍  നടക്കുന്നതിനിടെയാണ് വെടിവയ്പ് നടന്നത്.  വെടിവയ്പിന് ശേഷം അക്രമി കീഴടങ്ങിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു. പെനിസില്‍വാനിയയിലെ വെടിവയ്പില്‍ ഖേദമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

സാബത്ത് ആചരിക്കാന്‍ നിരവധിയാളുകള്‍ സിനഗോഗില്‍ എത്തിയിരുന്നു. പൊലീസ് എത്തിയതോടെ അക്രമി ഇവര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. അക്രമിയുടെ വെടിവയ്പില്‍ ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.