കൊല്ലപ്പെട്ടവരിൽനിന്ന് അത്യാധുനിക ആയുധങ്ങളും സുരക്ഷാസേന കണ്ടെത്തി.
ദന്തേവാഡ:ഛത്തീസ്ഗഡിൽ പ്രത്യേക ദൗത്യസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് നക്സലുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ സ്ത്രീകളാണ്.
ജില്ലാ റിസർവ് ഗാർഡ്, എസ്ടിഎഫ് എന്നിവരുമായുള്ള ഏറ്റുമുട്ടലിനു ശേഷം ദന്തേവാഡ ബീജാപൂർ അതിർത്തി പ്രദേശത്തെ കാട്ടിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊല്ലപ്പെട്ടവരിൽനിന്ന് അത്യാധുനിക ആയുധങ്ങളും സേന കണ്ടെത്തി. രണ്ട് ഇൻസാസ് റൈഫിളുകൾ, .303 റൈഫിളുകൾ എന്നിവയും നക്സലുകളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
