തിരുവനന്തപുരം പോത്തന്‍കോട് ഏഴുവയസ്സുകാരിയെ കുളിമുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ മരണ കാരണം പറയാനാകൂ എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കാട്ടായിക്കോണം സ്വദേശികളായ കുട്ടന്റെയും മഹേശ്വരിയുടെ മകള്‍ കാവ്യയെയാണ് ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീടിന്‍റെ കുളിമുറിയിലാണ് തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. വൈകുന്നേരം വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ കാണാതായതോടെ അമ്മ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പോത്തന്‍കോട് പോലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.