മേഘാലയയില്‍ ട്രക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് 17 തീര്‍ത്ഥാടകര്‍ മരിച്ചു. അപകടത്തില്‍ അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു.

കിഴക്കന്‍ ഖാസി കുന്നികളിലെ നോണ്‍സ്‍പഗ് ഗ്രാമത്തില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം. അയല്‍ ഗ്രാമത്തില്‍ നിന്നും പള്ളിയിലേക്ക് പോകുകയായിരുന്ന എഴുപതോളം ആളകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോള്‍ കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. 12 പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.