ദോഹയിൽ സ്വകാര്യ ടാക്സി ഡ്രൈവറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീബ് കൊച്ചുണ്ണിയുടെ നേതൃത്വത്തിൽ തുമാമയിലെ വില്ല കേന്ദ്രീകരിച്ചാണ് സംഘം പെൺവാണിഭം നടത്തിയിരുന്നത്.ഒരു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങി തിരുവനന്തപുരത്തെ മാക് ട്രാവൽസിൽ  നിന്നും വിസ സംഘടിപ്പിച്ചു ദോഹയിലെത്തിയ ദിവസം മുതൽ കൊച്ചു കൊച്ചുണ്ണി എന്നറിയപ്പെടുന്ന നജീബുംചില സുഹൃത്തുക്കളും ചേർന്ന്  തന്നെ മർദിച്ച ശേഷം  ലൈംഗിക പീഡനത്തിരയ്ക്കുകയായിരുന്നുവെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നജീബ് കൊച്ചുണ്ണിക്ക് പണം നൽകി തന്നെ ബന്ധപ്പെടാനെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇടപാടുകാരോട് താൻ ചതിക്കപ്പെട്ട കാര്യം തുറന്നു പറഞ്ഞെങ്കിലും ആരും ദയ കാണിച്ചില്ലെന്നും യുവതി പറയുന്നു.. സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും നിരവധി യുവതികളെ ഇത്തരത്തിൽ ചതിയിൽ പെടുത്തി ഗൾഫിൽ എത്തിച്ചിട്ടുണ്ടെന്നും ചില സ്ത്രീകളെ ദുബായിലെ പെൺവാണിഭ സംഘങ്ങൾക്ക് വിറ്റതായും യുവതി വെളിപ്പെടുത്തി.ഇന്ത്യയിൽ നിന്നുള്ള യുവതികൾക്ക് ഖത്തറിലേക്ക് വരാൻ കർശനമായ വ്യവസ്ഥകൾ ഉണ്ടായിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രെഷൻ ഉദ്യോഗസ്ഥരുമായുള്ള ചില ട്രാവൽ ഉടമകളുടെ  അവിശുദ്ധ ബന്ധമാണ് സ്ത്രീകളെ ഇത്തരത്തിൽ വിദേശത്തേക്ക് കടത്താൻ സഹായിക്കുന്നതെന്നാണ് സൂചന.