പൂക്കാട്ടുപടിയില്‍ വീട് വാടകക്കെടുത്താണ് സംഘം അനാശാസ്യം നടത്തി വന്നത്. ഒരു മാസം മൂമ്പാണ് തൃപ്പുണിത്തുറ സ്വദേശി അശോകന്‍ ഇവിടെ വാടകക്ക് വീടെടുത്തത്. ഒപ്പം ഡ്രൈവറായ അനന്തനും രണ്ട് യുവതികളും ഉണ്ടായിരുന്നു. യുവതികളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിനിയും മറ്റൊരാള്‍ മലയാളിയുമാണ്. ഒറ്റപ്പെട്ട സ്ഥലത്താണ് വീട് നില്‍ക്കുന്നത്. ഇടപാടുകാരെ ഫോണ്‍ വഴി ബന്ധപ്പെടും. ഇതിനും ശേഷം പൂക്കാട്ടുപടി ജംഗ്ഷനിലെത്താന്‍ പറയും. ഡ്രൈവര്‍ അനന്തന്‍ പൂക്കാട്ടുപടിയിലെത്തി ഇവരെ കൂട്ടിക്കൊണ്ടുവരും.മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഇതായിരുന്നു പതിവ്. കൊച്ചി ഷാഡോ പോലീസ് ദിവസങ്ങളായി നടത്തിയ നീരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. പോലീസെത്തുമ്പോള്‍ ഇടപാടുകാരായ രണ്ട് പേരും ഉണ്ടായിരുന്നു. 20,000 രൂപയും എട്ട് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.