വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചു; അദ്ധ്യാപികയെ കുടുക്കിയത് സ്വന്തം ഫോണ്‍

First Published 9, Aug 2018, 9:30 PM IST
sex scandal teacher trapped through her phone
Highlights

ലണ്ടനിലെ ബാറ്റെരി ക്രീക്ക് ഹൈസ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ബ്രിട്‌നി വെറ്റ്‌സല്‍ എന്ന ഇരുപത്തിയെട്ടുകാരിയെ ആണ് കേസ് വിചാരണയില്‍ സ്വന്തം ഫോണിലെ വിവരങ്ങള്‍ വച്ച് പ്രോസിക്യൂഷന്‍ പൂട്ടിയത്.

ലണ്ടന്‍: വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ച അദ്ധ്യാപികയെ കുടുക്കിയത് സ്വന്തം മൊബൈല്‍ ഫോണ്‍. ലണ്ടനിലെ ബാറ്റെരി ക്രീക്ക് ഹൈസ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ബ്രിട്‌നി വെറ്റ്‌സല്‍ എന്ന ഇരുപത്തിയെട്ടുകാരിയെ ആണ് കേസ് വിചാരണയില്‍ സ്വന്തം ഫോണിലെ വിവരങ്ങള്‍ വച്ച് പ്രോസിക്യൂഷന്‍ പൂട്ടിയത്.സ്‌കൂളിലെ സമ്മര്‍ ഹോളി‍ഡേ സമയത്തായിരുന്നു സംഭവം,  വെറ്റ്‌സല്‍ വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിളിച്ചുവരുത്തിയത്. വിദ്യാര്‍ത്ഥികളോട് തനിക്ക് താത്പര്യമുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നതായും. ചില വിദ്യാര്‍ത്ഥികളുമായി ഇത്തരത്തിലുള്ള ബന്ധമുണ്ടെന്നും  ബ്രിട്‌നി വെറ്റ്‌സല്‍  പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി.

സംഭവത്തില്‍ പൊലീസ് കുറ്റപത്രം പറയുന്നത് ഇങ്ങനെ, ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിന് വിദ്യാര്‍ത്ഥികളെ വെറ്റ്‌സല്‍ തന്‍റെ വീട്ടിലേക്ക് വീണ്ടും ക്ഷണിച്ചു. വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ഇവരുമായി അധ്യാപിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വീട്ടില്‍ ക്ഷണിച്ച് വരുത്തി അധ്യാപിക നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ വിദ്യാര്‍ത്ഥികളുടെ സുഹൃത്ത് മാതാപിതാക്കളെ വിവരം അറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതി പെടുകയുമായിരുന്നു. ഏപ്രില്‍ 11ന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 27ന് ഇവരെ സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

എന്നാല്‍ കോടതിയില്‍ ഇവര്‍ ഇതെല്ലാം നിഷേധിച്ചു. പിന്നീടാണ് അദ്ധ്യാപിക മദ്യവും മറ്റും ഉള്‍പ്പെടുത്തി നടത്തിയ പാര്‍ട്ടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ഷണം ലഭിച്ചിരുന്നു എന്ന വിവരം കിട്ടിയത്. പാര്‍ട്ടിക്ക് രണ്ട് ദിവസത്തിന് ശേഷമാണ് അദ്ധ്യാപിക വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമോ എന്ന് ഗൂഗിള്‍ ചെയ്ത്  നോക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ അധ്യാപികയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു. ഇത് കോടതിയില്‍ തെളിവായാതോടെയാണ് അദ്ധ്യാപിക വെട്ടിലായത്.

loader