ദില്ലി: ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകപീഡനം സംബന്ധിച്ച് പരാതി ലഭിച്ചതായി സൂചന. ഒരു രാജ്ഭവന്‍ ജീവനക്കാരിയാണ് ഗവര്‍ണര്‍ക്കെതിരായി ലൈംഗീകപീഡനം സംബന്ധിച്ച പരാതി നല്‍കിയതെന്നാണ് വിവരം. 

സംഭവത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരോപണം നേരിടുന്ന ഗവര്‍ണറോട് രാജിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. എന്നാല്‍ ഈ ഗവര്‍ണര്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.