ആലുവ: അഞ്ച് വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ നഗരസഭയിലെ താൽകാലിക ശുചീകരണ തൊഴിലാളിയാണ് പിടിയിലായത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു. ശാരിരീക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധച്ചപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് അമ്മ തന്നയൊണ് പൊലീസിനെ സമീപിച്ചത്. ഇതിന് മുമ്പും മകളെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു