ഗാന്ധിനഗര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പരീക്ഷ പേപ്പറില്‍ പോണ്‍കഥയും സെക്സ് വിവരണവും. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബോര്‍സാധില്‍ നടന്ന സംഭവമാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നത്. പരീക്ഷയ്ക്ക് ചോദ്യങ്ങളുടെ ഉത്തരത്തിന് പകരമാണ് പോണ്‍കഥയും, തന്‍റെ സഹോദര ഭാര്യയോടുള്ള ലൈംഗിക താല്‍പ്പര്യവും 16 വയസുകാരന്‍ തുറന്നെഴുതിയത്.
രസതന്ത്രം പരീക്ഷയ്ക്കാണ് വിദ്യാര്‍ത്ഥി പണിയൊപ്പിച്ചത്. സഹോദര ഭാര്യയ്ക്ക് പുറമേ ഈ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പറില്‍ ഒരു പ്രമുഖ നടിയും, വീട്ടിലെ പാചകകാരിയും വിഷയമാകുന്നുണ്ട്. മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ കയ്യിലെത്തിയ ടീച്ചര്‍ ശരിക്കും ഞെട്ടി. ഇവര്‍ ഉടന്‍ തന്നെ മൂല്യനിര്‍ണ്ണയ ക്യാമ്പ് ഡയറക്ടറെ കാര്യം ധരിപ്പിച്ചു.
വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചന കുറ്റത്തിന് എഫ്ഐആര്‍ ഫയര്‍ ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഈ വിദ്യാര്‍ത്ഥിയുടെ ഫലം റദ്ദാക്കാനും, ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് എക്സാം എഴുതുന്നതില്‍ നിന്ന് വിലക്കാനും ഗുജറാത്ത് ഹയര്‍സെക്കന്‍ററി എഡ്യൂക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ എജെ ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഉത്തരപേപ്പര്‍ കാണിച്ചുകൊടുത്തതായി ഷാ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയില്‍ ചില ലൈംഗികവൈകൃത സ്വഭാവങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത് എന്നും ഷാ കൂട്ടിച്ചേര്‍ത്തു.
