അത്യാവശമല്ലാത്ത സാധനങ്ങളുടെ മേല്‍ ജിഎസ്റ്റിയല്ലാതെ സെസ് ഏര്‍പ്പെടുത്തണം. അടിയന്തരഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും ഇത്തരം പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എത്ര സെസ് എന്ന്ത് പ്രധാനമാണ്.
തിരുവനന്തപുരം: കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായുള്ള ധനസമാഹരണം വലിയ പ്രശ്നമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ.കെ.പി കണ്ണന്‍. ഗവണ്‍മെന്‍റിന്‍റെ നേതൃത്വത്തില്‍ പുനനര്‍നിര്‍മ്മാണം നടക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ധനസമാഹരണം വെല്ലുവിളി തന്നെയാണ്. ഇതിനെ മറികടക്കാനായി സ്പെഷ്യല്‍ ബോണ്ട് ഇറക്കുകയെന്നത് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമാണ്. എന്നാല‍് ഇത് ഇറക്കുന്നതിന് ആര്‍ബിഐയുടെയും ഗവര്‍ണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെയും അനുമതി വേണം.
അത്യാവശമല്ലാത്ത സാധനങ്ങളുടെ മേല്‍ ജിഎസ്റ്റിയല്ലാതെ സെസ് ഏര്‍പ്പെടുത്തണം. അടിയന്തരഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും ഇത്തരം പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എത്ര സെസ് എന്ന്ത് പ്രധാനമാണ്. കൂടുതലായാല്‍ വില കൂടും അപ്പോള്‍ ആവശ്യം കുറയും ഇത് ഗവര്‍ണ്‍മെന്‍റിന്‍റെ ടാക്സ് റെവന്യു കുറയും. വില്‍പ്പന നികുതി കിട്ടേണ്ട രീതിയില്‍ കിട്ടാത്ത ഒരു സംസ്ഥാനമാണ് കേരളം. ടാക്സ് സുശക്തമായ രീതിയില്‍ പിരിക്കുകയാണെങ്കില്‍ 15000,20000 കോടി രൂപ പിരിച്ചെടുക്കാന്‍ കേരളത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല.