തിരുവനന്തപുരം: സർക്കാരിനെതിരെ എസ്എഫ്ഐ. സ്വാശ്രയ വിഷയത്തിൽ എസ്എഫ്ഐ എടുത്ത നിലപാടുകൾക്ക് വിരുദ്ധമായാണ് പിണറായി സർക്കാർ തീരുമാനമെടുത്തത്. മെരിറ്റ് സീറ്റുകൾ ഇല്ലാതാക്കി മെഡിക്കൽ പ്രവേശനം നടത്തിയാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി. തോമസ് പറഞ്ഞു. സ്വാശ്രയ കരാറിൽ പ്രതിഷേധിച്ചുള്ള സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.