പൊലീസ് സംഘടനയിലെ ചിലരുടെ മധ്യസ്ഥതയില്‍ പ്രതികളെ ഹാജരാക്കാനാണ് ശ്രമം. പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് .
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാന്‍ എസ്എഫ്ഐ നേതൃത്വം ശ്രമം തുടങ്ങി. പൊലീസ് സംഘടനയിലെ ചിലരുടെ മധ്യസ്ഥതയില്‍ ഇവരെ ഹാജരാക്കാനാണ് ശ്രമം. പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ എഎസ്ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസുകാര്‍ അക്രമികളെ തടഞ്ഞില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്നും മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതിലും താമസമുണ്ടായതായും സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി.
