കണ്ണൂരില്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കയറി എസ്എഫഐ പ്രതിഷേധം

കണ്ണൂർ: ഇരിട്ടിയിൽ പോലീസ് സ്റ്റേഷനുള്ളിൽ കയറി എസ് എഫ്ഐ പ്രതിഷേധം. സ്‌കൂളുകളിൽ എസ്എഫ്ഐ സ്ഥാപിച്ച കൊടിതോരണങ്ങൾ പോലീസ് എടുത്തു നീക്കിയതിൽ പ്രതിഷേധിച്ചാണ് മുപ്പതിലധികം എസ്എഫ്ഐ പ്രവർത്തകർ സ്റ്റേഷനുള്ളിൽ കയറിയത്. ഇവ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് 15 മിനിറ്റോളം ഉപരോധവും മുദ്രാവാക്യം വിളികളും തുടർന്നു.

ഇതിനിടെ ഉപരോധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട എസ്ഐയും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. സിഐ എത്തി ചർച്ച നടത്തിയ ശേഷമാണ് സമരം അവസാനിച്ചത്. ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം.